ഉദ്ഘാടനം നടക്കാതിരിയ്ക്കാൻ ചില കുബുദ്ധികൾ ശ്രമിയ്ക്കുന്നു; ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം തുറന്നുകൊടുക്കുമെന്ന് ജി സുധാകരൻ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 ജനുവരി 2021 (14:42 IST)
തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി സുധാകരൻ. ഉദ്ഘാടനം ഈ സർക്കാരിന്റെ കാലത്ത് നടത്താതിരിയ്ക്കാൻ ചില കുബുദ്ധികൾ ശ്രമിയ്ക്കുന്നു എന്നും, ഉദ്ഘാടനത്തിന് ഉടൻ പ്രധാനമന്ത്രിയുടെ തീയതി ഉറപ്പാക്കണമെന്നുംെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് കത്തയച്ചതായും പറഞ്ഞു. 'ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിയ്ക്കാൻ പ്രധാനമന്ത്രിയ്ക്ക് താൽപര്യമുണ്ടെന്ന് കാണിച്ച് നവംബറിൽ ഗതാഗത മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷം അറിയിച്ച് കേന്ദ്രത്തിന് മറുപടിയും നൽകി. ഡിസംബറിൽ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തികൾ പുർത്തിയായി. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിൽനിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇനിയും കാത്തിരിയ്കാനാകില്ല അടുത്ത മാസം തന്നെ ബൈപ്പാസ് തുറന്നുകൊടുക്കും.' ജി സുധാകരൻ വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :