അനുബന്ധ വാര്‍ത്തകള്‍
- കെ റെയിലുമായി മുന്നോട്ട് തന്നെ, പ്രതിപക്ഷം കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുന്നു: മുഖ്യമന്ത്രി
- കേരളത്തിലേത് യൂറോപ്യൻ ജീവിതനിലവാരം: സിൽവർ ലൈൻ പദ്ധതി അത്യാവശ്യമെന്ന് യെച്ചൂരി
- നന്ദിഗ്രാം പാഠമാകണം, കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നൽകണം: സിൽവർ ലൈനിൽ അതൃപ്തി അറിയിച്ച് ബംഗാൾ ഘടകം
- കെ-റെയിൽ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം നിർത്തിവെച്ചു, സമയം നീട്ടി നൽകണമെന്ന് ആവശ്യം
- ജനങ്ങളെ ഇരുട്ടിൽ നിർത്തി പദ്ധതികൾ അടിച്ചേൽപ്പിക്കരുത്: കെ റെയിലിൽ ആശങ്ക അകറ്റണമെന്ന് കെസിബിസി
സർക്കാർ തീരുമാനം മാറാൻ പോകുന്നില്ല, സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ
കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ. കെ റെയിൽ സംവാദത്തിൽ എതിർക്കുന്നവരുടെ പാനലിലുള്ള അലോക് വർമ്മ ഉൾപ്പടെ പിന്മാറാൻ പാടില്ലായിരുന്നു. ഏത് സാഹചര്യത്തിലായാലും എതിർവാദം വേദിയിൽ ഉയർത്തണമായിരുന്നു. അതേസമയം സംവാദം നടത്തിയത് കൊണ്ട് സർക്കാർ തീരുമാനം മാറില്ലെന്നും സംവാദം വെറും പ്രഹസനമാണെന്നും ഇ ശ്രീധരൻ പറഞ്ഞു.
ഇതിനിടെ കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കുഞ്ചെറിയ, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ലൈനെ അനുകൂലിച്ചും ഡോ ആര് വി ജി മേനോന് പദ്ധതിയെ എതിർക്കുന്നവരുടെ ഭാഗത്ത് നിന്നും സംസാരിക്കും.
അടുത്ത ലേഖനം