അനുബന്ധ വാര്‍ത്തകള്‍
- കുട്ടികൾ എണീറ്റപ്പോൾ കണ്ടത് ഉറ്റവരുടെ മൃതദേഹങ്ങൾ, ആത്മഹത്യയ്ക്ക് പിന്നിൽ വീട് വെച്ചതിലും ബിസിനസിലുമുള്ള ബാധ്യതയെന്ന് സൂചന
- ഇടിമിന്നലില്‍ നിന്ന് രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ അറിയണം
- സംസ്ഥാനത്ത് 11മുതല്‍ 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനു നേരെ ജാഗ്രത പാലിക്കുക
- സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ബുധനാഴ്ച മുതല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത
- സംസ്ഥാനത്ത് ഇന്ന് 223 പേർക്ക് കൊവിഡ്, ആകെ മരണം 68,365 ആയി
കേരളത്തിലേത് യൂറോപ്യൻ ജീവിതനിലവാരം: സിൽവർ ലൈൻ പദ്ധതി അത്യാവശ്യമെന്ന് യെച്ചൂരി
സിൽവർ ലൈൻ പോലുള്ള പദ്ധതികൾ കേരളത്തിന് അത്യാവശ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർന്ന് കഴിഞ്ഞുവെന്ന് യെച്ചൂരി പറയുന്നു. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ 23ആം പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.
എൽഡിഎഫ് സർക്കാരിന്റെ ഇത്തരത്തിലുള്ള പദ്ധതികളാണ് കേരളത്തിനെ ഇന്ന് കാണുന്ന നിലയിലെത്തിച്ചത്. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെതിരായ സിപിഎം സമരം മതിയായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ് കേരളത്തിൽ പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല. യെച്ചൂരി പറഞ്ഞു.
അടുത്ത ലേഖനം