അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമാകില്ലെന്ന് ഇ പി ജയരാജൻ
- പ്രളയക്കെടുതിയും ദുരിതാശ്വാസ നിധിയിലെ തുകയും; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും - ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി റെക്കോഡിലേക്ക്; 1000 കോടി കവിഞ്ഞു
- പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല; ജനങ്ങളെ കൊലയ്ക്ക് കൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി - അപകട സാധ്യതാ മേഖലകളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങളില്ല
- രാഹുലിന്റെ ആ വാക്കുകളും, പിണറായിയുടെ ഈ നീക്കവും; ചെന്നിത്തല കാണാതെ പോയത്!
ജയരാജന് തന്നെ രണ്ടാമന്, എന്നാല്‍ വകുപ്പുകളുടെ ചുമതല ആര്‍ക്കുമില്ല
മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ സാഹചര്യത്തില്‍ ആരായിരിക്കും രണ്ടാമന് എന്ന കാര്യത്തില്‍ അവ്യക്തത മാറുന്നു. മന്ത്രി ഇ പി ജയരാജന് തന്നെയായിരിക്കും രണ്ടാമന് എന്നാണ് സൂചന.
മന്ത്രിസഭായോഗത്തില്‍ ജയരാജനായിരിക്കും അധ്യക്ഷത വഹിക്കുക. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ പി സദാശിവം അനുമതി നല്കി.
താന്‍ അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ ഇ പി ജയരാജന് അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി തന്നെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജയരാജനെ അധ്യക്ഷനാക്കി തീരുമാനമുണ്ടായത്.
എന്നാല്‍, മുഖ്യമന്ത്രി കൈകാര്യം ചെയ്തുകൊണ്ടിരുന്ന വകുപ്പുകള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും അറിയുന്നു. മുഖ്യമന്ത്രി അമേരിക്കയിലാണെങ്കിലും അവിടെയിരുന്നുകൊണ്ടുതന്നെ വകുപ്പുകളുടെ നടത്തിപ്പ് സുഗമമായി കൈകാര്യം ചെയ്യാനാകുമെന്ന് ജയരാജന് നേരത്തേ അറിയിച്ചിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നതുപോലെ തന്നെ തുടരുമെന്നും സാങ്കേതികസംവിധാനങ്ങള്‍ മെച്ചപ്പെട്ട ഇക്കാലത്ത് മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് തടസമുണ്ടാകില്ലെന്നും ജയരാജന് അറിയിച്ചു.