Sumeesh|
Last Modified ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (13:26 IST)
വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമാകില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. ഇതുവരെ ഏങ്ങനെയായിരുന്നോ ഭരണരംഗം നടന്നിരുന്നത് ഇനിയും അതുപോലെ തുടരുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ തീരുമാനിക്കും. ദുരിതാശ്വസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരോ ജില്ലയുടെ ചുമതലയും മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. ഇത് കൃത്യമായി തന്നെ മുന്നോട്ടുപോകും.
ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്ന എല്ലാവർക്കും 10,000 നൽകും. രോഗങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു.