അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ചു
- 18 വർഷമായി ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ട അവസ്ഥയിലാണ് വൈപ്പിൻ നിവാസികൾ: മുഖ്യമന്ത്രിക്ക് അന്ന ബെന്നിൻ്റെ തുറന്ന കത്ത്
- എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
- എ.കെ.ജി. സെന്റര്‍ ആക്രമണ കേസ്: പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
- തിരുവനന്തപുരത്ത് വാടകവീട്ടില്‍ നിന്ന് 158 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്
ഭീകരവാദത്തിനു സഹായം ചെയ്തെന്ന പേരില്‍ 22 പേരെയാണ് സംസ്ഥാനത്തു നിന്ന് പിടികൂടിയത്
സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ എന്‍ഐഎ റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത് കേരളത്തില്‍ നിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്തെന്ന പേരില്‍ 22 പേരെയാണ് സംസ്ഥാനത്തു നിന്ന് പിടികൂടിയത്.