കൊല്ലത്ത് വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ചു വീണിട്ടും ബസ് നിര്‍ത്താതെ പോയെന്ന് പരാതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (19:08 IST)
കൊല്ലത്ത് വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ചു വീണിട്ടും ബസ് നിര്‍ത്താതെ പോയെന്ന് പരാതി. കുണ്ടറ സ്വദേശിയായ നിഖില്‍ സുനില്‍ ആണ് ബസ്സില്‍ നിന്നും തെറിച്ച് വീണത്. കൊട്ടാരക്കരയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള ബസ്സിലാണ് നിഖില്‍ യാത്ര ചെയ്തത്. ചീരങ്കാവ് പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോഴാണ് നിഖില്‍ തെറിച്ചു വീണത്. റോഡില്‍ കിടന്ന നിഖിലിനെ പിന്നാലെ വന്ന ബൈക്ക് യാത്രികരാണ് ആശുപത്രിയില്‍ എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :