തിരുവനന്തപുരം എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (13:57 IST)
തിരുവനന്തപുരം എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ചു. പോത്തന്‍കോട് ചെങ്കോട്ടുകോണം ജസീറയുടെയും പരേതനായ നവാസിന്റെയും മകന്‍ മുഹമ്മദ് നിജാസ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. പോണ്ടിച്ചേരിയിലെ മെഡിക്കല്‍ കോളേജ് ക്ലാസില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് നിജാസ്. നിജാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയസ്തംഭനമാണ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :