അനുബന്ധ വാര്‍ത്തകള്‍
- നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ 'വിഐപി'യുടെ കൈയിലും; മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി കൈമാറ്റം !
- ദിലീപിനെ ഇപ്പോഴും ഇഷ്ടമാണ്, ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യും, ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്ത് വേവിക്കുക: ഒമർ ലുലു
- 'തെറ്റ് സംഭവിക്കാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലല്ലോ'; പീഡനക്കേസ് പ്രതി ദിലീപിനെ പിന്തുണച്ച് സംവിധായകന് ഒമര്‍ ലുലു, വിവാദം
- യുവനടിയുടെ ആത്മഹത്യാശ്രമം; നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയതുമായി ബന്ധമുണ്ടോ? മറുപടിയുമായി ക്രൈം ബ്രാഞ്ച്
- ദിലീപ് കുറ്റാരോപിതന് ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല:ജോയ്
ദിലീപിന്റെ 'വിഐപി' കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തോ? ഒടുവില്‍ പ്രതികരണവുമായി ബാലചന്ദ്രകുമാര്‍
നടിയെ ആക്രമിച്ച കേസില്‍ അടക്കം ദിലീപിന് പിന്തുണ നല്‍കിയെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ ആരോപിച്ച ദിലീപിന്റെ 'വിഐപി'ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്ത വിഐപി അന്‍വര്‍ സാദത്ത് എംഎല്‍എ അല്ലെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ വിഐപി കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് ആണോ എന്ന ചോദ്യം ഉയര്‍ന്നത്. എന്നാല്‍, ദിലീപിന്റെ വിഐപി അന്‍വര്‍ സാദത്ത് അല്ലെന്നും വീഡിയോ കണ്ട് താന്‍ അത് ഉറപ്പ് വരുത്തിയെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. വിഐപിക്ക് രാഷ്ട്രീയ മേഖലയില്‍ അടുത്ത ബന്ധമുണ്ടെന്നും അയാലൊരു ബിസിനസുകാരന് കൂടിയാകാമെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.