അനുബന്ധ വാര്‍ത്തകള്‍
- 'കാവ്യയുടെ ലക്ഷ്യയിലെത്തി പള്‍സര്‍ സുനി ഒരു കവര്‍ കൊടുത്തു'; പിന്നീട് ഈ മൊഴി മാറ്റിയത് ദിലീപിന്റെ സ്വാധീനത്താലോ?
- ദിലീപിന്റെ 'വിഐപി' ആര്? പ്രമുഖ സിനിമാ നടനോ ! അറസ്റ്റ് ഉടന്‍
- നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന് എല്ലാം അറിയാമായിരുന്നു !
- വേണ്ട സമയത്ത് പിന്തുണച്ചില്ല: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്യുകയല്ലാതെ എന്തുചെയ്തു: ഡബ്യുസിസി
- സംശയനിഴലില്‍ സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കര്‍; നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിയവരെ പൊലീസ് പ്രത്യേകം നിരീക്ഷിക്കും !
യുവനടിയുടെ ആത്മഹത്യാശ്രമം; നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയതുമായി ബന്ധമുണ്ടോ? മറുപടിയുമായി ക്രൈം ബ്രാഞ്ച്
മലയാളത്തിലെ യുവനടിയുടെ ആത്മഹത്യാശ്രമത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് ക്രൈം ബ്രാഞ്ച്. യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണു വിവരമെന്നു ക്രൈംബ്രാഞ്ച് പറയുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചന. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു.
കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, സാക്ഷികളില്‍ ഒരാളായ ഈ നടി ആത്മഹത്യയ്ക്കു ശ്രമിച്ചതാണ് പല സംശയങ്ങള്‍ക്കും കാരണമായിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരുന്നു.