അനുബന്ധ വാര്‍ത്തകള്‍
- യുവനടിയുടെ ആത്മഹത്യാശ്രമം; നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയതുമായി ബന്ധമുണ്ടോ? മറുപടിയുമായി ക്രൈം ബ്രാഞ്ച്
- ദിലീപ് കുറ്റാരോപിതന് ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല:ജോയ്
- 'കാവ്യയുടെ ലക്ഷ്യയിലെത്തി പള്‍സര്‍ സുനി ഒരു കവര്‍ കൊടുത്തു'; പിന്നീട് ഈ മൊഴി മാറ്റിയത് ദിലീപിന്റെ സ്വാധീനത്താലോ?
- ദിലീപിന്റെ 'വിഐപി' ആര്? പ്രമുഖ സിനിമാ നടനോ ! അറസ്റ്റ് ഉടന്‍
- നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന് എല്ലാം അറിയാമായിരുന്നു !
'തെറ്റ് സംഭവിക്കാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലല്ലോ'; പീഡനക്കേസ് പ്രതി ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു, വിവാദം
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പട്ടികയിലുള്ള നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു നടത്തിയ പ്രസ്താവന വിവാദത്തില്‍. 'എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം' എന്ന പ്രസ്താവനയോടു കൂടിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഒമര്‍ ലുലു പങ്കുവച്ചിരിക്കുന്നത്. പീഡനത്തെ നിസാരവത്കരിക്കുന്ന ഒമര്‍ ലുലുവിന്റെ പോസ്റ്റിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒമറിന്റെ വാക്കുകള്‍ ഇങ്ങനെ: 'ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് 'സത്യം ജയിക്കട്ടെ.'