ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറോളം ക്യൂ നീണ്ടിരുന്നു.

Sabarimala News, Sabarimala Restrictions, Sabarimala Police, Sabarimala Updates, ശബരിമല, സന്നിധാനത്ത് കേന്ദ്രസേന
Sabarimala
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 നവം‌ബര്‍ 2025 (10:11 IST)
ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം. സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം. ശബരിമലയില്‍ കനത്ത ഭക്തജനത്തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദര്‍ശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തര്‍ ക്യൂ നില്‍ക്കുന്നത്. അതേസമയം ഒരു മിനിറ്റില്‍ 65 പേരാണ് പതിനെട്ടാം പടി കയറുന്നത്. കഴിഞ്ഞദിവസം ദര്‍ശനം നടത്തിയത് 80615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറോളം ക്യൂ നീണ്ടിരുന്നു.

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശരിയായ ക്രമീകരണങ്ങള്‍ നടത്താത്തതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നടത്തി. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയ രീതികള്‍ ഉപയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എ രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനു പുറമേ ശബരിമലയില്‍ ടോയ്‌ലറ്റ് സൗകര്യങ്ങളുടെ ലഭ്യതയിലും ഗുരുതരമായ പോരായ്മകള്‍ കോടതി ചൂണ്ടിക്കാട്ടി. 'നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പവിത്രമായ പതിനെട്ടാം പടികള്‍ ഉള്‍പ്പെടെ അഞ്ചോ ആറോ മേഖലകളായി വിഭജിക്കണം. ഓരോ മേഖലയിലും ഒരേസമയം എത്ര പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അധികാരികള്‍ തീരുമാനിക്കണം. ഇതിനായി ഒരു വിദഗ്ധ സംഘം രൂപീകരിക്കണം. ഇത് ഒരു സാധാരണ ഉത്സവം പോലെ നടത്താന്‍ കഴിയില്ല. ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിക്കണം,' കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :