അനുബന്ധ വാര്‍ത്തകള്‍
- പുലര്‍ച്ചെ മൂന്നരയായപ്പോള്‍ നെഞ്ചുവേദനയെടുത്ത് സിദ്ധാര്‍ത്ഥ് എഴുന്നേറ്റു, അമ്മ ഒരു ഗ്ലാസ് വെള്ളം നല്കി; പിന്നെ, ഉറങ്ങിയത് മരണത്തിലേക്ക് !
- സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവ് വിജീഷിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു
- സംസ്ഥാനത്ത് ഇന്ന് 32,097 പേർക്ക് കൊവിഡ്, 188 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41
- സിദ്ധാര്‍ത്ഥ് ശുക്ലയുടെ ശരീരത്തില്‍ മുറിപ്പാടുകളില്ല; മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍
- ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു
പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു
പറവൂർ: തന്നെ ആക്രമിക്കാൻ ആരോ പുറകിലൂടെ വരുന്നുണ്ടെന്നു സമീപ വാസികളോട് വിളിച്ചു പറഞ്ഞുകൊണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു. ചേന്ദമംഗലം കിഴക്കുംപുറം പാണ്ടിശേരിൽ ഉണ്ണികൃഷ്ണൻ - മിനി ദമ്പതികളുടെ മകൻ മിഥുൻ കൃഷ്ണൻ എന്ന പപ്പൻ (28) ആണ് മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെ വെടിമറ ശ്മാശാനത്തിനടുത്ത് പെരിയാറിന്റെ കൈവഴിയിലായിരുന്നു മിഥുൻ മുങ്ങിമരിച്ചത്. പുഴയുടെ മുക്കാൽ ഭാഗം വരെ മിഥുൻ നീന്തിയെങ്കിലും ശക്തമായ ഒഴുക്കിൽ മുങ്ങിപ്പോയിരുന്നു.
വിവരം അറിഞ്ഞെത്തിയ സ്‌കൂബാ ടീം മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് പോലീസ് ഇയാളുടെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

അടുത്ത ലേഖനം