അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസ് സീസണ്4 വരുന്നു, പ്രഖ്യാപനവുമായി മോഹന്‍ലാല്‍
- ബിഗ് ബോസ് സീസണ് 3 വിന്നറായി മണിക്കുട്ടന്
- ബിഗ് ബോസ് ഫെയിം സൂര്യയുടെ കഥയിൽ തമിഴ് സിനിമയൊരുങ്ങുന്നു, പോസ്റ്റർ പുറത്ത്
- മോഹന്‍ലാലിനെ കാണാനായില്ല,ബോസ് സീസണ് 3 ഫിനാലെ ഈ മാസം, വിശേഷങ്ങളുമായി മണിക്കുട്ടന്
- ബിഗ് ബോസ് ഫിനാലെ ഉടന്‍; വിജയി മണിക്കുട്ടനെന്ന് സൂചന
ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു
ബിഗ് ബോസ് പതിമൂന്നാം സീസണ് വിജയി സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു.40 വയസ്സായിരുന്നു. ടെലിവിഷന്‍ അവതാരകനും നടനും മോഡലുമായ സിദ്ധാര്‍ഥ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മരുന്നുകഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു നടന്. ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഹൃദയാഘാതമാണ് മരണകാരണം.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.