പുലര്‍ച്ചെ മൂന്നരയായപ്പോള്‍ നെഞ്ചുവേദനയെടുത്ത് സിദ്ധാര്‍ത്ഥ് എഴുന്നേറ്റു, അമ്മ ഒരു ഗ്ലാസ് വെള്ളം നല്‍കി; പിന്നെ, ഉറങ്ങിയത് മരണത്തിലേക്ക് !

രേണുക വേണു| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (11:14 IST)

ബിഗ് ബോസ് താരവും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ലയുടെ മരണവാര്‍ത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് നാല്‍പ്പതുകാരന്‍ സിദ്ധാര്‍ത്ഥ് മരണത്തിനു കീഴടങ്ങിയത്.

പുലര്‍ച്ചെ മൂന്നരയോടെ സിദ്ധാര്‍ത്ഥ് ഉറക്കത്തില്‍ നിന്നു എഴുന്നേല്‍ക്കുകയായിരുന്നു. തനിക്ക് നെഞ്ച് വേദനയെടുക്കുന്നതായും വല്ലാത്ത അസ്വസ്ഥതയും പരവേശവും തോന്നുന്നതായും സിദ്ധാര്‍ത്ഥ് അമ്മയോട് പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അത് സൈലന്റ് അറ്റാക്കിന്റെ തുടക്കമാണെന്ന് പറയുന്നു. എന്നാല്‍, മകന് അസ്വസ്ഥത തോന്നുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു ഗ്ലാസ് വെള്ളം നല്‍കുകയാണ് അമ്മ ചെയ്തത്. വെള്ളം കുടിച്ച ശേഷം സിദ്ധാര്‍ത്ഥ് വീണ്ടും മുറിയില്‍ പോയി കിടന്നു. അമ്മ തന്നെയാണ് സിദ്ധാര്‍ത്ഥിനെ കിടക്കയില്‍ കൊണ്ടുപോയി കിടത്തിയത്. രാവിലെ എഴുന്നേല്‍ക്കാറുള്ള സമയമായിട്ടും സിദ്ധാര്‍ത്ഥ് ഉണര്‍ന്നില്ല. അമ്മ മുറിയില്‍ ചെന്ന് സിദ്ധാര്‍ത്ഥിനെ വിളിച്ചെങ്കിലും താരം പ്രതികരിച്ചില്ല. ഉറക്കത്തില്‍ ഹൃദയാഘാതം വന്ന് സിദ്ധാര്‍ത്ഥ് മരിച്ചതായാണ് പ്രാഥമിക നിഗമനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :