1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. dead body found in kutyadi

കുറ്റ്യാടി പശുക്കടവ് ദുരന്തം: വിഷ്ണുവിന്റെ മൃതദേഹം കണ്ടെടുത്തു

കുറ്റ്യാടി കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ ആറാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.

kozhikkode
കുറ്റ്യാടി കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ ആറാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പാറയുള്ള പറമ്പത്ത് വിഷ്ണു (20)വിന്റെ മൃതദേഹമാണ് അപകടം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെ നിന്നും ദുരന്തനിവാരണ സേന കണ്ടെടുത്തത്.
 
ഇതോടെ ദുരന്തത്തിൽ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങൾ ലഭിച്ചു. പന്നിക്കൂട്ട് മേഖല കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്താൻ ദുരന്തനിവാരണസേന രാവിലെ തീരുമാനിച്ചിരുന്നത്. മലവെള്ളപ്പാച്ചിലില്‍ ആറു പേരെയാണ് കാണാതായത്. ഇതിൽ ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മൂന്നുപേരുടേത് തിങ്കളാഴ്ചയുമാണ് കണ്ടെടുത്തത്.
അടുത്ത ലേഖനം
വിജിലൻസ് സംവിധാനത്തിൽ അടിമുടി മാറ്റം വേണമെന്ന ആവശ്യവുമായി ജേക്കബ് തോമസ്