അനുബന്ധ വാര്‍ത്തകള്‍
- റെഡ് അലര്‍ട്ട് പിന്‍വലിച്ചു; പുതിയ മുന്നറിയിപ്പ് ഇങ്ങനെ
- ടൗട്ടെ ചുഴലിക്കാറ്റ് നേരത്തെ എത്തും, ഉഗ്രരൂപം പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; കേരളത്തില്‍ കനത്ത മഴ
- ചുഴലിക്കാറ്റ് രൂപപ്പെടുന്നത് എപ്പോള്‍? 'ടൗട്ടെ' കേരള തീരം തൊടുമോ?
- തീവ്രമഴ: ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
- പ്രകൃതി ദുരന്തം ഉണ്ടാകാന്‍ സാധ്യത: കൊവിഡ് വാക്സിനേഷന്, ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തിവയ്ക്കണമെന്ന് ഡിഎംഒ
ന്യൂനമർദ്ദം രൂപം മാറി തീവ്ര ന്യൂനമർദ്ദമായി, അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്, 12 മണിക്കൂറിൽ അതിതീവ്രന്യൂനമർദ്ദമായേക്കും
പ്രദീകാത്മക ചിത്രം
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് ആക്കിയിരുന്നു. ഇതാണ് വീണ്ടും റെഡ് അലർട്ടാക്കി മാറ്റിയത്.
അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ഇനിയും ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥം കേരളാതീരത്തോട് ചേർന്നതയായതിനാൽ കേരളത്തില്‍ മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.