1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. DMO on heavy rain rtpcr covid vaccination

പ്രകൃതി ദുരന്തം ഉണ്ടാകാന്‍ സാധ്യത: കൊവിഡ് വാക്‌സിനേഷന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തിവയ്ക്കണമെന്ന് ഡിഎംഒ

DMO
വെള്ളിയാഴ്ച മുതല്‍ ഏതു സമയവും ചുഴലികാറ്റും മഴയും അനുബന്ധമായി പ്രകൃതി ദുരന്തവും ഉണ്ടാകാന്‍ സാധ്യത ഉള്ളതു കൊണ്ട് routine immunization, covid vaccination, antigen / RTPCR test എന്നിവ നിര്‍ത്തിവെയ്ക്കണമെന്ന് ഡിഎംഓ നിര്‍ദ്ദേശിച്ചു. ഒരു ജീവനക്കാര്‍ക്കും ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി അനുവദിക്കേണ്ടതില്ലന്ന് നിര്‍ദ്ദേശിച്ചു. പ്രകൃതി ദുരത്തില്‍ ആള്‍ക്കാരെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ ക്യാംപില്‍ ഉപയോഗിക്കുന്നതിനു വേണ്ടി ആന്റിജന്‍, ആര്‍ടിപിസിആര്‍ കരുതിവെയ്‌ക്കേണ്ടതാണ്. എല്ലാ ജീവനക്കാരും ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും  ഉത്തരവാദിത്തത്തോടെ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുമാണെന്നും അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും