അനുബന്ധ വാര്‍ത്തകള്‍
- ഗുരുവായൂര്‍ ഏകാദശിക്ക് സമാപനമായി
- അറബിക്കടലില്‍ ചക്രവാതച്ചുഴി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
- വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍
- ശബരിമലയില്‍ തിരക്കേറുന്നു; കഴിഞ്ഞ ദിവസം മാത്രം എത്തിയത് 70000ലധികം ഭക്തര്‍
- മാലിദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി; അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കുസാറ്റില്‍ വന്‍ ദുരന്തം: ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചു, 46പേര്‍ക്ക് പരിക്ക്
കുസാറ്റില്‍ വന്‍ ദുരന്തം. ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചു. 46പേര്‍ക്ക് പരിക്കേറ്റു. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് അപകടം ഉണ്ടായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് കുസാറ്റിലെ എഞ്ചിനിയറിങ് കോളേജ്.
ഗാനമേള നടക്കുമ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തും പുറത്തും കുട്ടികളുടെ തിരക്കുണ്ടായിരുന്നു. എന്നാല്‍ മഴ പെയ്തപ്പോള്‍ പുറത്തുനിന്നവര്‍ അകത്തേക്ക് തള്ളിക്കയറുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. തിരക്കില്‍പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്.
അടുത്ത ലേഖനം