അനുബന്ധ വാര്‍ത്തകള്‍
- അയ്യപ്പഭക്തന്‍മാര്‍ക്ക് റെയില്‍വെയുടെ എട്ടിന്റെ പണി ! ട്രെയിന്‍ ടിക്കറ്റിന് 10 മുതല്‍ 30 ശതമാനം വരെ അധികനിരക്ക്
- ആലപ്പുഴയില്‍ പിതാവിനെ വാക്കര്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് അറസ്റ്റില്‍
- മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഒറ്റ ദിവസം കൊണ്ട് തിയറ്ററുകളുടെ എണ്ണവും കൂടി, മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറി 'കാതല്‍' !
- മഴ ശക്തം: അരുവിപ്പുറം സ്റ്റേഷനില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മാലിദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി; അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
മാലിദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
നവംബര്‍ ഇരുപത്തിയാറോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബര്‍ ഇരുപത്തിയേഴോടെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്- വടക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ ഇരുപത്തിയൊന്‍പതോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.