ഗുരുവായൂര്‍ ഏകാദശിക്ക് സമാപനമായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 നവം‌ബര്‍ 2023 (20:03 IST)
ഗുരുവായൂര്‍ ഏകാദശിക്ക് സമാപനമായി. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇന്നലെ രാവിലെ 8.30 വരെ നടന്ന ചടങ്ങില്‍ 11,59,008 രൂപ ദ്വാദശിപ്പണമായി ലഭിച്ചു. ഏകാദശിയുടെ തിരക്ക് ഇന്നലെ രാവിലെ വരെ തുടര്‍ന്നു.

ശുകപുരം ഗ്രാമത്തിലെ ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജന്‍ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികന്‍ ശ്രീകണ്ഠന്‍ സോമയാജിപ്പാട്, ആരൂര്‍ വാസുദേവന്‍ അടിതിരിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിലെ നടുവില്‍ പഴയിടം നീലകണ്ഠന്‍ അടിതിരിപ്പാട് എന്നീ വേദജ്ഞരാണ് ദ്വാദശിപ്പണം സ്വീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :