1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമലയില്‍ തിരക്കേറുന്നു; കഴിഞ്ഞ ദിവസം മാത്രം എത്തിയത് 70000ലധികം ഭക്തര്‍

Sabarimala
ശബരിമലയില്‍ തിരക്കേറുന്നു. കഴിഞ്ഞ ദിവസം മാത്രം എത്തിയത് 70000ലധികം ഭക്തര്‍. ഏറ്റവുംകൂടുതല്‍ ഭക്തര്‍ എത്തിയത് ഇന്നലെയാണ്. ഇന്നും ശബരിമലയില്‍ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ഇന്ന് 60,000-ല്‍ അധികം ഭക്തരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
 
തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതില്‍ പമ്ബാ സ്നാനത്തിന് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
അടുത്ത ലേഖനം
മാലിദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി; അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത