ഭര്‍ത്താവ് വിദേശത്തായ യുവതിയുമായി അവിഹിത ബന്ധം; യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു

 police , men , death , murder , woman , married , യുവാവ് , നഗുല രവി , പൊലീസ് , പ്രണയം , അവിഹിതം , വെട്ടിക്കൊന്നു
ഹൈദരാബാദ്| Last Modified ശനി, 22 ജൂണ്‍ 2019 (19:40 IST)
ഭര്‍ത്താവ് വിദേശത്തായ യുവതിയുമായി അവിഹിത ബന്ധം തുടര്‍ന്ന യുവാവിനെ വെട്ടിക്കൊന്നു. ഹൈദരാബാദിലെ വെമുലവാഡയിലുള്ള സുബ്രഹ്മണ്യ നഗറിലാണ് സംഭവം. നഗുല രവി (30) എന്ന യുവാവിനെയാണ് യുവതിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ബാര്‍ബര്‍ ജോലി ചെയ്‌തിരുന്ന നഗുലയുമായി യുവതി പ്രണയത്തിലായിരുന്നു. രണ്ട് മതമായതിനാല്‍ യുവതിയുടെ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിക്കാതെ വരുകയും പെണ്‍കുട്ടിയെ പ്രവാസിയായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്‌തു.

ഭര്‍ത്താവ് ജോലിക്കായി ദുബായിലേക്ക് മടങ്ങി പോയതിന് പിന്നാലെ യുവതി നഗുലയുമായി ബന്ധം വിണ്ടും സ്ഥാപിച്ചു.
രഹസ്യമായി കൂടിക്കാഴ്‌ച നടത്തുകയും ഫോണിലൂടെ സംസാരിക്കുന്നതും പതിവായി. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ നഗുലിന് താക്കീത് നല്‍കി.


യുവതിയുമായി നഗുലന് അവിഹിതബന്ധമുണ്ടെന്ന് മനസിലായതോടെ സുബ്രഹ്മണ്യ നഗറിലെ വീടിന് സമീപം നിന്ന നഗുലിനെ പെണ്‍‌കുട്ടിയുടെ സഹോദരനടങ്ങുന്ന മൂവര്‍ സംഘം ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നഗുല മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :