1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Crime Branch will probe Periya double murder case

പെരിയ ഇരട്ടക്കൊലപാതകം ക്രൈംബ്രാഞ്ചിന്, അറസ്റ്റിലായത് അഞ്ചുപേര്‍

Periya
പെരിയ ഇരട്ടക്കൊലപാതകം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു. ഐജി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.
 
ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കസ്റ്റഡിയിലുള്ള അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍റെ നിര്‍ദേശപ്രകാരമാണ് കൃത്യം നടത്തിയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സുരേഷ്, ഗിജിന്‍, ശ്രീരാഗ്, അനിൽകുമാർ, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അശ്വിന് 19 വയസ് മാത്രമാണുള്ളത്.
 
ഡ്രൈവര്‍ സജി ജോര്‍ജ്ജിന്‍റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. അയാളെ ആറ്‌ ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അടുത്ത ലേഖനം
പാകിസ്ഥാനുമായി ഇന്ത്യ നദീജലം പങ്കുവയ്ക്കില്ല: ഗഡ്‌കരി