പാകിസ്ഥാനുമായി ഇന്ത്യ നദീജലം പങ്കുവയ്ക്കില്ല: ഗഡ്‌കരി

ഇന്ത്യ, പാകിസ്ഥാന്‍, ഗഡ്‌കരി, India, Pakistan, Gadkari
ന്യൂഡല്‍ഹി| Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (21:39 IST)
പാകിസ്ഥാനുമായി നദീജലം പങ്കുവയ്ക്കില്ലെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. നദീജലം വഴിതിരിച്ചുവിടാനാണ് തീരുമാനമെന്നും ഗഡ്‌കരി വ്യക്തമാക്കി. രവി, സത്‌ലജ്, ബിയാസ് നദികളിലെ വെള്ളം ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കുമാണ് വഴിതിരിച്ചുവിടുന്നത്.

കേന്ദ്രമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രവി, സത്‌ലജ്, ബിയാസ് എന്നീ നദികളിലെ ഇന്ത്യയുടെ ഉപയോഗം കഴിഞ്ഞ ശേഷമുള്ള ജലം ഇപ്പോള്‍ പാകിസ്ഥാനിലേക്കാണ് പോകുന്നത്. ഇത് വഴിതിരിച്ചുവിടാനാണ് തീരുമാനമായിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് ശേഷം ജലം തടയുന്നതിന് വേണ്ടിയുള്ള ഡാം നിര്‍മ്മാണം ഇന്ത്യ ഊര്‍ജ്ജിതമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :