അനുബന്ധ വാര്‍ത്തകള്‍
- പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം; 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ
- പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
- പോക്‌സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
- സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ തമിഴ്നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍
- പോക്‌സോ കേസില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിക്ക് 58 വര്‍ഷം കഠിന തടവ്
പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്ത് കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതിയായ ഷാജി കൊടുവായൂരില്‍ കായിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നുണ്ട്. ജേഴ്‌സി വാങ്ങാന്‍ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പുതുനഗരം പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സിപിഎം ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.