1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Case against Koottickal Jayachandran

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

Koottickal jayachandran
പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശത്തോടുകൂടിയാണ് അറസ്റ്റ് നടപടികള്‍ സുപ്രീംകോടതി തടഞ്ഞത്. ഇത് സംബന്ധിച്ച് നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
 
പോക്‌സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്ന് ജയചന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കസബ പോലീസ് ജയചന്ദ്രനെതിരെ പോക്‌സോ കേസെടുത്തത്. നാലു വയസ്സുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. നേരത്തെ നടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു മാസത്തേക്കാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്