1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso case arrest

പോക്‌സോ കേസില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിക്ക് 58 വര്‍ഷം കഠിന തടവ്

പെണ്‍കുട്ടിയുടെ വീടിനു സമീപത്തായിരുന്നു റബ്ബര്‍ ടാപ്പിംഗിനെത്തിയ പ്രതി താമസിച്ചിരുന്നത്

Pocso case arrest
പോക്‌സോ കേസില്‍ പ്രതിയായ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയെ അടൂര്‍ അതിവേഗ പോക്‌സോ കോടതി 58 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. തിരുനെല്‍വേലി വടുക്കച്ചമതില്‍ ഉച്ചിക്കുലം നോര്‍ത്ത് തെരുവ് രാജീവ് എന്ന 47 കാരനെയാണ് കോടതി ശിക്ഷിച്ചത്.
 
പെണ്‍കുട്ടിയുടെ വീടിനു സമീപത്തായിരുന്നു റബ്ബര്‍ ടാപ്പിംഗിനെത്തിയ പ്രതി താമസിച്ചിരുന്നത്. പരാതിയെ തുടര്‍ന്ന് പന്തളം പൊലീസ് ഇന്‍സ്പക്ടര്‍ പ്രജീഷ് ശരിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്.
 
പ്രതി 58 വര്‍ഷത്തെ കഠിന തടവിനൊപ്പം 2.44 ലക്ഷം രൂപാ പിഴയടക്കണം. ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ശബരിമലയില്‍ ഈ വര്‍ഷം സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍; ദിവസം 80000പേര്‍ക്ക് ദര്‍ശനം