അനുബന്ധ വാര്‍ത്തകള്‍
- 'പിണറായിയുടെ പൊലീസിനെ കൊണ്ട് സഹികെട്ടു'; ആഭ്യന്തര വകുപ്പിന് സിപിഎമ്മിന്റെ വിമര്‍ശനം
- ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്; എല്‍ഡിഎഫിന് 16, യുഡിഎഫിന് 14, ഒരു വാര്‍ഡില്‍ മാത്രം ബിജെപി
- ഭര്‍ത്താവിന്റെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ്; വീണ്ടും ചെങ്കൊടി പാറിച്ച് ബിന്ദു, ഭൂരിപക്ഷം വര്‍ധിച്ചു
- പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം: കെകെ രമയ്ക്കെതിരെയുള്ള കേസ് തള്ളി
- അറ്റ് റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്ക് കൊവിഡ് പോസിറ്റീവ്, സംസ്ഥാനത്ത് ഒമിക്രോൺ ജാഗ്രത
'ശൈലജയുടെ അത്ര പോരാ'; ആരോഗ്യവകുപ്പ് കൂടുതല്‍ സജീവമാകണമെന്ന് സിപിഎം, വീണാ ജോര്‍ജ്ജിന് വിമര്‍ശനം
സിപിഎം സമ്മേളനങ്ങളില്‍ ആരോഗ്യവകുപ്പിന് വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്ഹമായിരുന്നെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് അത്ര മേന്മയില് ഉയര്‍ന്നിട്ടില്ലെന്നുമാണ് സമ്മേളനങ്ങളില്‍ അംഗങ്ങളുടെ വിലയിരുത്തല്‍. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരോഗ്യവകുപ്പില്‍ ഇപ്പോള്‍ ഏകോപനവും കാര്യക്ഷമതയുമില്ല. വീണാ ജോര്‍ജ്ജ് കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.