രേണുക വേണു|
Last Modified ബുധന്‍, 8 ഡിസംബര്‍ 2021 (11:34 IST)
കൊച്ചി കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമായ ഗാന്ധിനഗര്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. സിപിഎമ്മിലെ ബിന്ദു ശിവന്‍ കോണ്‍ഗ്രസിലെ പി.ഡി.മാര്‍ട്ടിനെ 687 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. സിപിഎമ്മിലെ കെ.ശിവന്റെ മരണത്തെ തുടര്‍ന്നാണ് ഗാന്ധിനഗര്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശിവന്റെ ഭാര്യയാണ് ബിന്ദു. നേരത്തെ ശിവന് കിട്ടിയ ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് ഗാന്ധിനഗറില്‍ ബിന്ദു വീണ്ടും ചെങ്കൊടി പാറിച്ചത്.