അനുബന്ധ വാര്‍ത്തകള്‍
- ഭര്‍ത്താവിന്റെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ്; വീണ്ടും ചെങ്കൊടി പാറിച്ച് ബിന്ദു, ഭൂരിപക്ഷം വര്‍ധിച്ചു
- മഥുരയിലെ പള്ളി മുസ്ലീംങ്ങൾ ഹിന്ദുക്കൾക്ക് കൈമാറണം: പ്രകോപന പ്രസംഗവുമായി യുപി മന്ത്രി
- ടീം സെലക്ഷനിൽ നായകന് പോലും വോട്ടില്ല, ടീം തിരെഞ്ഞെടുത്തത് ഒരു ടി20 പോലും കളിക്കാത്തവർ
- ഓരോ പ്രവർത്തകനും കുറഞ്ഞത് 20 വോട്ടുകളെങ്കിലും ഉറപ്പ് വരുത്തണം, യുപി പിടിക്കാൻ കച്ചകെട്ടി ബിജെപി
- ജിന്നയോ, മുസ്ലീങ്ങളോ അല്ല, ഇന്ത്യ വിഭജനത്തിന്റെ ഉത്തരവാദി കോൺഗ്രസ്- ഒവൈസി
ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്; എല്‍ഡിഎഫിന് 16, യുഡിഎഫിന് 14, ഒരു വാര്‍ഡില്‍ മാത്രം ബിജെപി
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 16 ഇടത്ത് എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും വിജയിച്ചു. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ ഒരു വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. പാലക്കാട് എരുമയൂരില്‍ സിപിഎം വിമതന് അട്ടിമറി ജയം. എരുമയൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാമതായി.
ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും (പാലക്കാട് -ശ്രീകൃഷ്ണപുരം, ആലപ്പുഴ -അരൂര്‍, കോഴിക്കോട് -നന്മണ്ട) എല്‍ഡിഎഫ് നിലനിര്‍ത്തി. കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ബിന്ദു ശിവനാണ് വിജയിച്ചത്. ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി.