അനുബന്ധ വാര്‍ത്തകള്‍
- മധു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
- വാവ സുരേഷിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്
- ഒമിക്രോണ്‍ വേഗത്തില്‍ പ്രസരിക്കുന്നതും വേഗത്തില്‍ മ്യൂട്ടേഷന് വിധേയമാവുന്നതുമായ വകഭേദമെന്ന് ലോകാരോഗ്യ സംഘടന
- ബലാത്സംഗ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സംസ്ഥാനത്ത് 28 പോക്സോ കോടതികള്‍ കൂടി വരുന്നു
- ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികള്‍ പുറത്തുപോയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
പൊതുവിദ്യാലയങ്ങളിലെ 78.8% കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു; വാക്‌സിനെടുക്കാനുള്ളത് 1.11ലക്ഷം കുട്ടികള്‍
പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്‌സിന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം10.47ലക്ഷം ആയി.ഇതോടെ13.27ലക്ഷം കുട്ടികളില്‍78.8%കുട്ടികളും വാക്‌സിന്‍ എടുത്തതായാണ് കൈറ്റിന്റെസമ്പൂര്‍ണസോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.1.11ലക്ഷം കുട്ടികള്‍(8.3%)വാക്‌സിന്‍ എടുത്തിട്ടില്ല എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാരണം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തത്14261 (1.1%)കുട്ടികള്‍ക്കാണ്. കൊല്ലം(88.1%),തൃശൂര്‍(87.7%),പാലക്കാട്(85.5%)എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നില്‍.തിരുവനന്തപുരം(83.3%),കാസറഗോഡ്(82.5%),എറണാകുളം,ആലപ്പുഴ(81.5%)ജില്ലകളാണ് തൊട്ടടുത്ത്. വാക്‌സിനേഷന്‍ ശതമാനത്തില്‍ പിറകിലുള്ള ജില്ലകള്‍ കോഴിക്കോടും(67.5%),മലപ്പുറവും(69.4%),കോട്ടയവുമാണ്(71.4%).