സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (11:26 IST)
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികള്‍ പുറത്തുപോയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കുമെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. ഇരുവരെയും സ്ഥലം മാറ്റിയതായി ഉത്തരവിറക്കി.
കര്‍ശന നടപടി സ്വീകരിക്കാന്‍ നേരത്തേ വനിത ശിശുവികസന വകുപ്പ് മന്ത്രി കൂടിയായ വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ നിന്ന് ആറുപെണ്‍കുട്ടികള്‍ കടന്നത്. രണ്ടുപേരെ ബെംഗളൂരില്‍ നിന്നാണ് കണ്ടെത്തിയത്.