അനുബന്ധ വാര്‍ത്തകള്‍
- യുഎസിൽ ഒമിക്രോൺ പടരുന്നു, മരണനിരക്ക് ഡെൽറ്റ വകഭേദത്തേക്കാൾ ഉയർന്നത്!
- അബുദാബിയെ ലക്ഷ്യമിട്ട് ഹൂത്തികൾ വീണ്ടും: പ്രതിരോധവുമായി യുഎഇ, ആകാശപോര് (വീഡിയോ)
- ഓഹരിവിപണിയിൽ തകർച്ച: ആയിരത്തിലേറെ പോയന്റ് ഇടിഞ്ഞ് സെൻസെക്സ്, നിഫ്റ്റി 17,300നും താഴെ
- യുഎസ് ബോണ്ട് ആദായം വർധിച്ചതും എണ്ണവില ഉയർന്നതും തിരിച്ചടിയായി: മൂന്ന് ദിവസത്തിനിടെ സെൻസെക്സിൽ 2100 പോയന്റിന്റെ നഷ്ടം
- യുഎഇയില്‍ ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
ഹൂത്തി ആക്രമണം: യുഎഇയെ സഹായിക്കാൻ യുദ്ധവിമാനങ്ങളും കപ്പലുകളും അയച്ച് യുഎസ്
യെമന്‍ വിമതരുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തിന് പിന്നാലെ യുഎഇക്ക് പ്രതിരോധ സഹായവുമായി യുഎസ്. യുഎഇയെ സഹായിക്കാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുദ്ധകപ്പലുകളും വിമാനങ്ങളും യുഎസ് അയക്കും.
യുഎഇക്കെതിരെയുള്ള നിലവിലെ ഭീഷണി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് യുഎസ് എംബസി അറിയിച്ചു.യുഎഇ നാവികസേനയുമായി സഹകരിച്ച് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കും. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളും യുഎഇയില്‍ യുഎസ് വിന്യസിക്കും.
അടുത്തിടെയായി രണ്ട് തവണ അബുദാബിയ്ക്ക് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ആദ്യ തവണ നടന്ന അക്രമണത്തിൽ 2 ഇന്ത്യക്കാരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചിരുന്നു.