1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid India News

തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 260 കേസുകളില്‍ 227 കേസുകളും കേരളത്തില്‍

Covid
തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 260 കേസുകളില്‍ 227 കേസുകളും കേരളത്തിലാണ്. ഇതോടെ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകള്‍ 1634 ആയി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 45 ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് പത്തുപേരാണ് മരിച്ചത്. 
 
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 89ശതമാനം കേസുകളും കേരളത്തിലാണെന്നാണ് കണക്ക്. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ചൈനയില്‍ വന്‍ ഭൂകമ്പം; നൂറിലേറെ പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്