രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ എം എസ് ധോനിയെ പോലെ, ഹാര്‍ദ്ദിക്കിന് കാര്യങ്ങളൊന്നും എളുപ്പമാവില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (20:36 IST)
ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. രോഹിത്തിന്റെ പകരക്കാരനായി ഹാര്‍ദ്ദിക് പാണ്ഡ്യയെ കൊണ്ടുവന്ന മുംബൈയുടെ നടപടിയോട് മുംബൈ ആരാധകര്‍ക്കിടയില്‍ തന്നെ എതിരഭിപ്രായം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ മുംബൈയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍.

ചെന്നൈയില്‍ എം എസ് ധോനിയുടെ സ്ഥാനം എങ്ങനെയാണോ അതേ പോലെയാണ് രോഹിത് ശര്‍മയ്ക്ക് മുംബൈ ആരാധകര്‍ക്കിടയിലുള്ള സ്ഥാനമെന്ന് ഇര്‍ഫാന്‍ പറയുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ വിയര്‍പ്പും രക്തവും കൊണ്ടാണ് രോഹിത് മുംബൈ ഇന്ത്യന്‍സ് എന്ന ടീമിനെ കെട്ടിപ്പടുത്തത്.മുംബൈ ടീം ഇന്നത്തെ സ്ഥിതിയിലെത്താന്‍ രോഹിത്തിന്റെ സംഭാവന വളരെ വലുതാണ്. രോഹിത് ഒരു അസാധാരണ നായകനാണ്. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ രോഹിത്തിന് അത്ര നല്ലതായിരുന്നില്ല എന്നതില്‍ തര്‍ക്കമില്ല.

എന്നാല്‍ ഹാര്‍ദ്ദിക് ടീമിലെത്തുന്നതോട് കൂടി കാര്യങ്ങള്‍ മാറുമെന്ന് പറയാനാകില്ല. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രതിഭകളെ നിയന്ത്രിക്കുക എന്ന കാര്യം ഹാര്‍ദ്ദിക്കിന് തീര്‍ച്ചയായും വെല്ലുവിളിയായിരിക്കും. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് നായകനായിരുന്ന ഹാര്‍ദ്ദിക് ഒരു തവണ ടീമിനെ വിജയികളാക്കുകയും ഒരു തവണ റണ്ണേഴ്‌സ് അപ്പ് ആക്കുകയും ചെയ്തിരുന്നു. 2024 ഐപിഎല്‍ സീസണിന് മുന്നോടിയായാണ് ഹാര്‍ദ്ദിക്കിനെ മുംബൈ തിരിച്ചെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :