പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; സമീപവാസികള്‍ ജാഗ്രത പാലിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (15:55 IST)
പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകള്‍ നിലവില്‍ 10cm വീതം (ആകെ 40 cm) ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് 02:30 ന് ഓരോ ഷട്ടറുകളും 2.5 cm കൂടി (ആകെ 10 cm) ഉയര്‍ത്തും (ആകെ 50 cm). സമീപ വാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,
ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :