ചൈനയില്‍ വന്‍ ഭൂകമ്പം; നൂറിലേറെ പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ഗാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സുവിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം

രേണുക വേണു| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2023 (08:51 IST)

വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ വന്‍ ഭൂകമ്പം. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 111 പേര്‍ മരിച്ചു. ഗാങ്‌സു പ്രവിശ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 230 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സുവിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വന്‍ ഭൂകമ്പത്തിന്റെ ഫലമായി പിന്നീട് ഒട്ടേറെ ചെറിയ പ്രകമ്പനങ്ങളും ഉണ്ടായി. ഗ്രാമങ്ങളില്‍ വൈദ്യുതി, വെള്ളം വിതരണം താറുമാറായി കിടക്കുന്നു. പശ്ചിമ ചൈനയില്‍ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ഭൂകമ്പത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :