അനുബന്ധ വാര്‍ത്തകള്‍
- രോഗിയുടെ മരുന്ന് മറിച്ചു വിറ്റ് പണം തട്ടി; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ അറസ്റ്റില്‍
- കരച്ചില് ശല്യമായി; യുവതി കൈക്കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു
- നഗ്നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു; മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതിക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നീന്തൽ പരിശീലകൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായി, നടപടി എടുത്ത് അധികൃതർ
- ഷമി അഴിക്കുള്ളിലാകുമോ ?; നിലപാടറിയിച്ച് ബിസിസിഐ - തിരിച്ചടി ഭയന്ന് ടീം ഇന്ത്യ
വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് വീട്ടിൽ കയറി, മാല പൊട്ടിക്കാൻ ശ്രമം; യുവതിയും സുഹൃത്തും അറസ്റ്റിൽ
വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു.
വിവാഹം ക്ഷണിക്കാൻ എന്ന വ്യാജേന വീട്ടിൽ കയറി കവർച്ച ശ്രമത്തിനിടെ യുവാവും യുവതിയും പിടിയിൽ. കാർക്കളയിലെ ആസിഫ്, കാപ്പു മജൂറിലെ ഫിർദോസ് എന്നിവരാണ് കുന്ദാപുരത്ത് പിടിയിലായത്. കുന്ദാപുരം ഫെറി റോഡിൽ താമസിക്കുന്ന അബു മുഹമ്മദിന്റെ വീട്ടിൽ കവർച്ചയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണുങ്ങൾ പള്ളിയിൽ പോയ സമയത്ത് വീട്ടിലെത്തിയ ഇവർ അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാൻ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കടന്നത്. തുടർന്ന് വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു.
സ്ത്രീ നിലവിളിച്ചതോടെ വീടിനു മുന്നിലെ വഴിയിലൂടെ പോവുകയായിരുന്നവർ എത്തി ഇരുവരെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.