Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (13:00 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ നീന്തൽ പരിശീലകനെതിരെ നടപടി എടുത്ത് അധികൃതർ. സംഭവത്തില്‍ ഗോവനയിലെ ചീഫ് നീന്തല്‍ പരിശീലകനെ പുറത്താക്കി. സുരജിത്ത് ഗാംഗുലിയെയാണ് പുറത്താക്കിയത്.
ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വീഡിയോ പ്രചരിക്കുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും എവിടെവച്ചാണ് സംഭവം നടന്നതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് മേധാവി അറിയിച്ചു.
വീഡിയോയിലെ ചിലഭാഗങ്ങള്‍ അപ്ലോഡ് ചെയ്ത് കേന്ദ്രകായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയത് വിനോദ് കാപ്രി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.