നഗ്‌നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു; മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതിക്ക് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

മര്‍ദ്ദനത്തിലൂടെ യുവതിയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (15:18 IST)
ഹരിയാനയില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുക്കപ്പെട്ട യുവതി നേരിട്ടത് ക്രൂരമര്‍ദ്ദനം. ചൊവ്വാഴ്ചയാണ് വീട്ടുജോലിക്ക് നിന്നിരുന്ന 30കാരിയായ യുവതിയെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വീട്ടുടമസ്ഥരുടെ പരാതിയിലാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് ഡിഎല്‍എഫ് ഫേസ് വണ്ണിലെ പൊലീസ് സ്റ്റേഷനില്‍ ഒരു മുറിയിലെത്തിച്ച
യുവതിയെ നഗ്നയാക്കിയ ശേഷം ബെല്‍റ്റും ലാത്തിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

മര്‍ദ്ദനത്തിലൂടെ യുവതിയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. ഗൂര്‍ഗോണ്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ ഗൂര്‍ഗോണ്‍ പൊലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :