അനുബന്ധ വാര്‍ത്തകള്‍
- 28 ദിവസം കറന്‍സികളിലും പ്ലാസ്റ്റിക്കിലും കൊറോണ വൈറസ് ജീവിക്കുമെന്ന് പഠനം
- തൃശൂര്‍ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് മൂന്ന് തവണ!
- ലഹരി വിപത്തുകള്‍ക്കെതിരെ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് എക്സൈസ് അഡീ. കമ്മീഷണര്‍
- സങ്കടപ്പെടാൻ നേരമില്ല, ജീവിതത്തെ പോസിറ്റീവായി കാണുന്നവരാണ് ഇവർ !
- നഖത്തിൽ വെള്ള പാടുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം !
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു
തിരുവനന്തപുരം ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെയും ഭാഗമായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു.
പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. കണ്ടെയിന്മെന്റ് സോണുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നല്ല നിലയിലാണ് മുന്നേറുന്നതെന്നും പൊതുജനങ്ങള്‍ കുറച്ചു കൂടി കോവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങള്‍ പാലിയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, റൂറല്‍ പോലീസ് മേധാവി ബി. അശോകന്, ഡി.സി.പി ദിവ്യഗോപിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്.ഷിനു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു.എസ് നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.