ബാര്‍ ഹോട്ടല്‍ അസോസിയേഷനില്‍ ഭിന്നത രൂക്ഷമാകുന്നു; തെളിവുകള്‍ പുറത്തുവിടാന്‍ ആവശ്യം
കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷനില്‍ ഭിന്നത രൂക്ഷമാകുന്നു. ഔദ്യോഗിക നേതൃത്വത്തിനെതിരെ ഒരു വിഭാഗം ബാറുടമകള്‍ രംഗത്ത്.ഇന്നലെ ബാറുടമകള്‍ കൊച്ചിയില്‍ വിമതയോഗം ചേന്നിരുന്നു.കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ കുടിശ്ശിക പ്രശ്‌നം ഉണ്ടായിട്ടും നേതൃത്വം കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചായിരുന്നു യോഗം.
ബാറുടമകളെ കടക്കണിയിലാക്കിയ സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും
ബാര്‍ കോഴയിലെ തെളിവുകള്‍ പുറത്തുവിടണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സ്വന്തം കാര്യം നോക്കുകയാണെന്ന് വിമതരുടെ യോഗം ആരോപിച്ചു.