അനുബന്ധ വാര്‍ത്തകള്‍
- യുഎഇയിലെ കൊവിഡ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു
- ഷാരോണ്‍ വധക്കേസ് തമിഴ്നാടിന് കൈമാറിയേക്കും
- കാമുകനെ കൊന്നതിന്റെ ഒരു കുറ്റബോധവുമില്ല; തെളിവെടുപ്പിനിടെ പൊലീസിനോട് കളിച്ചും ചിരിച്ചും ഗ്രീഷ്മ
- Lunar Eclipse in Kerala: പൂര്‍ണ ചന്ദ്രഗ്രഹണം കേരളത്തില്‍ എപ്പോള്‍ ദൃശ്യമാകും?
- പാലക്കാട് മീന്‍ പിടിക്കാന്‍ പോയ യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടുകാര്‍ അറസ്റ്റില്‍
വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു; ആണ്‍സുഹൃത്തിനെതിരെ പരാതിയുമായി കുടുംബം, ദുരൂഹത
വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചതില്‍ ദുരൂഹത. അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. കുഴിത്തുറ നിദ്രവിളയ്ക്കു സമീപം വാവറ പുളിയറത്തലവിളവീട്ടില്‍ സി.അഭിതയാണ് (19) ശനിയാഴ്ച മരിച്ചത്.
അഭിതയുടെ സുഹൃത്തായ യുവാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അമ്മ തങ്കബായ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഭിതയ്ക്ക് യുവാവ് വിവാഹവാഗ്ദാനം നല്‍കിയെന്നും പിന്നീട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
വയറുവേദനയെ തുടര്‍ന്ന് അഭിതയെ നവംബര്‍ ഒന്നിന് മാര്‍ത്താണ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായപ്പോള്‍ നാലിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിദ്രവിള പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹ പരിശോധനാഫലം ലഭിച്ചശേഷമാകും കൂടുതല്‍ അന്വേഷണം.