1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Greeshma Sharon Raj murder case

കാമുകനെ കൊന്നതിന്റെ ഒരു കുറ്റബോധവുമില്ല; തെളിവെടുപ്പിനിടെ പൊലീസിനോട് കളിച്ചും ചിരിച്ചും ഗ്രീഷ്മ

താനും ഷാരോണും ഒരുമിച്ച് പോയ സ്ഥലങ്ങളെല്ലാം ഗ്രീഷ്മ പൊലീസിനു കാണിച്ചു കൊടുത്തു

Greeshma Sharon Raj murder case
തെളിവെടുപ്പിനിടെ പൊലീസിനോട് കളിച്ചും ചിരിച്ചും ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ. കാമുകനെ കൊന്നതിന്റെ ഒരു കുറ്റബോധവും ഗ്രീഷ്മയുടെ മുഖത്തുണ്ടായിരുന്നില്ല. തെളിവെടുപ്പിന് പൊലീസിനൊപ്പം എത്തിയപ്പോള്‍ വളരെ പ്രസന്നതയോടെയാണ് ഗ്രീഷ്മ എല്ലാ കാര്യങ്ങളോടും പ്രതികരിച്ചത്. 
 
താനും ഷാരോണും ഒരുമിച്ച് പോയ സ്ഥലങ്ങളെല്ലാം ഗ്രീഷ്മ പൊലീസിനു കാണിച്ചു കൊടുത്തു. പൊലീസിന്റെ നിരീക്ഷണങ്ങള്‍ക്ക് മറുകമന്റുകളും ഗ്രീഷ്മ പറഞ്ഞിരുന്നു. ഇടയ്‌ക്കെല്ലാം ചിരിച്ചുകൊണ്ടാണ് ഗ്രീഷ്മ പൊലീസിനോട് സംസാരിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. വെട്ടുകാട് പള്ളിയില്‍ വെച്ചാണ് ഷാരോണ്‍ തന്റെ നെറ്റിയില്‍ കുങ്കുമം അണിയിച്ചതെന്നു ഗ്രീഷ്മ പറഞ്ഞു. താനും ഷാരോണും ഒന്നിച്ച് ചിത്രങ്ങളെടുത്ത സ്ഥലങ്ങളും ജ്യൂസ് കുടിച്ച സ്ഥലങ്ങളും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. ഭക്ഷണം കഴിക്കാന്‍ പോയ ഹോട്ടലുകളും ഗ്രീഷ്മ പൊലീസിനു കാണിച്ചു കൊടുത്തു. 
 


തല ഷാള്‍ കൊണ്ട് മൂടിയാണ് ഗ്രീഷ്മയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥയുടെ കൈ പിടിച്ച് ഗ്രീഷ്മ നടക്കുന്നത് വീഡിയോയില്‍ കാണാം. 
 
അടുത്ത ലേഖനം
Lunar Eclipse in Kerala: പൂര്‍ണ ചന്ദ്രഗ്രഹണം കേരളത്തില്‍ എപ്പോള്‍ ദൃശ്യമാകും?