പാലക്കാട് മീന്‍ പിടിക്കാന്‍ പോയ യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടുകാര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (08:29 IST)
പാലക്കാട് മീന്‍ പിടിക്കാന്‍ പോയ യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടുകാര്‍ അറസ്റ്റില്‍. കുലുക്കപ്പാറ സ്വദേശി വിനു ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ്, മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്. പുഴയിലെ ചെക്ഡാമില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇവര്‍.

അപകടത്തില്‍പെട്ട വിനുവിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുഴയില്‍ വീണെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ഷേക്കേറ്റാണ് മരണമെന്ന് കണ്ടെത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :