അനുബന്ധ വാര്‍ത്തകള്‍
- ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍
- ‘എന്റെ മരണത്തിന് കാരണം എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നവർ ആണ്’ - അനഘയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
- വഴക്കിനിടെ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, അടുത്തുനിന്ന ഭര്‍ത്താവിന്റെ ലൈറ്ററില്‍ നിന്നും തീപടര്‍ന്നു
- ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പൊലീസിന്റെ കള്ളക്കളി പൊളിച്ച് പ്രധാന സാക്ഷി - മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ വെച്ചാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്
- അങ്കമാലിയിൽ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു; 30തോളം പേര്‍ക്ക് പരുക്ക് - നാലു പേരുടെ നില ഗുരുതരം
24 മണിക്കൂറില്‍ 1264 കിലോമീറ്റര്‍; അപകടകരമായ ബൈക്ക് ഗെയിമില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു
24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യവുമായി ഒറ്റപ്പാലത്തുനിന്ന് പുനെയിലേക്ക് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ മിഥുന്‍ഘോഷ് (20) ആണ് മരിച്ചത്.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ചാണ് അപകടമുണ്ടായത്. മിഥുന് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സാഡില്‍ ചലഞ്ച് ബൈക്ക് ഗെയിമില്‍ പങ്കെടുക്കവേയാണ് അപകടമെന്നാണ് നിഗമനം. 24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന അപകടകരമായ ദൌത്യത്തിനായി പുറപ്പെട്ടതിന്റെ സൂചനകള്‍ മിഥുന്റെ ബന്ധുക്കള്‍ക്ക് വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഈ ഗെയിമിനെ സംബന്ധിച്ച ചില പോസ്റ്ററുകളും റൂട്ട് മാപ്പുമൊക്കെ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ കണ്ടെടുത്തു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ കോയമ്പത്തൂരിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്.
പാമ്പാടി നെഹ്റു കോളജില്‍ അവസാന വര്‍ഷ ഓട്ടോമൊബീല്‍ വിദ്യാര്‍ത്ഥിയാണ് മിഥുന് ഘോഷ്. അച്ഛന് എം സുഗതന്. മാതാവ് എസ് പ്രിയ.