1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. coimbatore, malayali students

കോയമ്പത്തൂരില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കോയമ്പത്തൂര്‍
മലയാളി വിദ്യാര്‍ത്ഥികള്‍ കോയമ്പത്തൂരില്‍ മുങ്ങി മരിച്ചു. ശിരുവാണി അണക്കെട്ടിനോട് ചേര്‍ന്ന ചെക്ക് ഡാമില്‍ ആണ് രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. 
 
കോയമ്പത്തൂര്‍ കാരുണ്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായ ജേക്കബ് ചാക്കോ, ജീന്‍ മാത്യു വര്‍ഗീസ് എന്നിവരാണ് മുങ്ങി മരിച്ചത്. സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജേക്കബ് ചാക്കോ കോതമംഗലം സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജീന്‍ മാത്യു  വര്‍ഗീസ് പത്തനംതിട്ട കല്ലൂപ്പാറ സ്വദേശിയുമാണ്.
 
കോളജിന് സമീപത്തുളള ബോലംപെട്ടി വനമേഖലയിലെ ചെക്ക് ഡാമില്‍ ഇവര്‍ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
About Writer
JOYS JOY