1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. chief minister, jacob thomas, media

മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; ജേക്കബ് തോമസിനെതിരെ പരാതി ലഭിച്ചിട്ടില്ല

മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് വിവരാവകാശ രേഖ. ഡി ജി പി ജേക്കബ് തോമസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് ജേക്കബ് തോമസിനെതിരെ നടപടി എടുത്തതെന്നും രേഖ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് വിവാദമായിരുന്നു. പൊതുജനം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനമല്ല ജേക്കബ് തോമസ് കാഴ്ച വെച്ചതെന്നും അദ്ദേഹത്തിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തല്‍സ്ഥാനത്തു നിന്നും നീക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
 
ഇതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ ലഭിച്ച പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനില്‍ അന്വേഷണം ലഭിച്ചത്. എന്നാല്‍, ജേക്കബ് തോമസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് രേഖ വ്യക്തമാക്കുന്നു. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലും വാക്കാല്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുമാണ് നടപടി എടുത്തതെന്നും വിവരാവകാശ രേഖ പറയുന്നു. 
 
അതേസമയം, സര്‍ക്കാരിന്റെ കീഴിലുള്ള മറ്റു പല വകുപ്പുകളിലും എഴുതിക്കൊടുത്ത പരാതികളില്‍ നടപടികള്‍ ഒന്നും ഉണ്ടാകാതിരിക്കുമ്പോഴാണ് വാക്കാല്‍ ലഭിച്ച പരാതിയില്‍ നടപടി എടുത്തിരിക്കുന്നത്. 
About Writer
JOYS JOY