യൂറോപ്പില്‍ ചൈനീസ് കൊവിഡ് വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഹംഗറി

ശ്രീനു എസ്| Last Modified ഞായര്‍, 31 ജനുവരി 2021 (09:23 IST)
യൂറോപ്പില്‍ ചൈനീസ് കൊവിഡ് വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഹംഗറി. ചൈനയുടെ സിനോഫാം കൊവിഡ് വാക്‌സിനാണ് ഹംഗറി വിതരണത്തിനായി അംഗീകരിച്ചത്. മറ്റു വാക്‌സിനുകളെക്കാള്‍ ചൈനീസ് വാക്‌സിനില്‍ വിശ്വസിക്കുന്നുവെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍ പറഞ്ഞു. 50 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് ചൈനയില്‍ നിന്ന് ഹംഗറി വാങ്ങുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി ന്യൂട്രീഷന്‍ ആണ് വാക്‌സിന് അംഗീകാരം നല്‍കിയത്. 25ലക്ഷം പേര്‍ക്ക് ഇത്രയും വാക്‌സിന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റര്‍ സിജ്ജാര്‍ട്ടോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :